ഓളങ്ങള്‍..ഒരു റിയാലിറ്റി ഷോ പ്രണയകഥ!
June 13, 2010 by Rohith
വളരെ നാളുകള്‍ക്കു ശേഷമാണ് പ്രശാന്തിന്റെ ഒരു ഫോണ്‍ വരുന്നത്. പഴയകാല സ്നേഹിതന്മാര് ഇപ്പൊ പലപ്പോഴും വിളിക്കാറ് കല്യാണം പറയാനാണ്. “ഇവന് വരെ പെണ്ണ് കിട്ടിയോ? ” എന്ന ചിന്തയോടെയാണ് ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തത്. മറുതലയ്ക്കല്‍ പ്രശാന്തായിരുന്നില്ല, പകരം അവന്റെ കസിനായ വിനീതായിരുന്നു. രണ്ടു പേരും എന്റെ വളരെ പഴയ സുഹൃത്തുക്കള്‍.
“അളിയാ പ്രശാന്ത് ഇപ്പൊ എന്റെ വീട്ടിലാ… ഒരു പ്രശ്നമുണ്ടായി.. അവനിട്ടൊരു ചെറിയ പണി കിട്ടി!”
ഞാന്‍ പ്രശാന്തിനെപ്പറ്റി ആലോചിക്കുകയായിരുന്നു… ഏതോ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാന്‍ എന്ന പേരില്‍ വളരെ നാളുകള്‍ക്കു മുമ്പേ നാട്ടില്‍ നിന്ന് കോഴിക്കോടിന് വണ്ടി കേറിയവനാണ് അവന്. പിന്നീടറിഞ്ഞു കോഴിക്കോടുള്ള ഏതോ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നു! അവസാനം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് സ്വന്തം Web Development കമ്പനി തുടങ്ങിയെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടില്ല. ഈ കാലത്ത് എന്തൊക്കെ ചെയ്താലാണ് ഒരു പ്രണയം വിജയത്തിലെത്തിക്കാന്‍ കഴിയുക!
“ഈ ചാനലുകാരെ കൊണ്ടു തോറ്റു…” ഫോണിലൂടെ വന്ന പ്രശാന്തിന്റെ ശബ്ദമാണ് എന്നെ തിരികെ വര്‍ത്തമാനകാലത്തിലേക്ക് എത്തിച്ചത്.
പ്രശാന്തിന്റെ ശബ്ദത്തില്‍ അമര്‍ഷം പ്രകടമായിരുന്നു. ഇതെന്താ കഥ എന്നാലോചിച്ചു ഒരു പിടിയും കിട്ടാതെ നില്‍ക്കുകയായിരുന്നു ഞാന്‍. വല്ല മെഗാസീരിയലിന്റെയും കുറ്റം പറയാനാണോ ഈശ്വരാ ഇവന് ഈ പാതിരാത്രിക്ക് മനുഷ്യനെ വിളിച്ചുണര്‍ത്തിയത്! അല്‍പ്പനേരം മറുതലയ്ക്കല്‍ നിന്ന് ഒന്നും കേള്‍ക്കുന്നുണ്ടായില്ല. അങ്ങോട്ട് ഒന്നുരണ്ടു തവണ “ഹലോ.. ഹലോ…” എന്നൊക്കെ പറഞ്ഞതിന് ശേഷമാണ് “ഇങ്ങു താ… ഞാന്‍ പറയാം..” എന്നു പറഞ്ഞുകൊണ്ട് വിനീത് ഫോണ്‍ വാങ്ങിയത്.
“അളിയാ ഒരു പ്രശ്നമുണ്ടായി… ഇവന്റെ ലൈന്‍ വീട്ടില്‍ പൊക്കി.. അവനെ വീട്ടില്‍ കേട്ടില്ലെന്നാ ഇപ്പൊ അവന്റെ അച്ഛന് പറയുന്നത്! “
“അതിനെന്തിനാടാ.. അവന് ഈ ചാനലുകാരെ ചീത്ത വിളിക്കുന്നത്…?” ഞാന്‍ എന്റെ സ്വാഭാവികമായ സംശയം ചോദിച്ചു..
“അതൊക്കെ പറഞ്ഞാല്‍ ഒരു വലിയ സംഭവമാടെ… ഇവര്‍ രണ്ടുപേരും സ്ഥിരമായി കോഴിക്കോട് ബീച്ചില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു..” ‘രണ്ടുപേരും’ എന്നു പറഞ്ഞതിലെ രണ്ടാമത്തെ ആള് ആരാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
വിനീത് തുടര്‍ന്നു..” കഴിഞ്ഞ ദിവസം ഏതോ ഒരു ചാനലില്‍ കോഴിക്കോട് ബീച്ചില്‍ വെച്ചുള്ള ഒരു പരിപാടി ഉണ്ടായിരുന്നു. ഈ മൈക്കും കൊണ്ടു നടന്നു എല്ലാവര്ക്കും പാട്ട് വെച്ചു കൊടുക്കുന്ന ഏതോ ഒരു പ്രോഗ്രാം! ഇവന്റെ വീട്ടുകാര്‍ ആ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോള്‍ background -ഇല് ഇവരെ രണ്ടു പേരെയും കണ്ടെന്ന്!!!”
എനിക്ക് എന്ത് ചെയ്യണം എന്നു ഒരു രൂപവും കിട്ടിയില്ല… കൂട്ടുകാരന് വീട്ടില്‍നിന്നു പുറത്തായി എന്ന സത്യം ആലോചിച്ചിട്ടും എനിക്ക് ചിരി അടക്കാന്‍ കഴിയുന്നുണ്ടായില്ല!
ഈശ്വരാ…!!! പണി കിട്ടുകയാണെങ്കില്‍ ഇങ്ങനെ കിട്ടണം! ഒരു പ്രണയം വീട്ടുകാര്‍ക്ക് കണ്ടുപിടിക്കാന്‍ എത്രയോ മാര്‍ഗങ്ങളുണ്ട്! എന്നിട്ടും ഇവന് പണി വന്നത് ചാനലിന്റെ രൂപത്തില്‍! എന്തായാലും പ്രശാന്തിന്റെ വീട്ടുകാര്‍ അവനോടു കാര്യം ചോദിച്ചു… ആദ്യം ‘എന്നെപ്പോലെ ഇരിക്കുന്ന’ വേറെ ആരോ ആണെന്നൊക്കെ അവന് വാദിച്ചു നോക്കി… ചാനലുന്ടോ വിടുന്നു… അടുത്ത ദിവസം വൈകുന്നേരം തന്നെ അവര്‍ ആ പരിപാടി പുന: സംപ്രേഷണവും നടത്തി…! അതോടെ പ്രശാന്തിന്റെ ‘കട്ടയും പടവും’ മടങ്ങി! എന്തിനേറെ പറയുന്നു… അളിയന് വീടിനു പുറത്തായി എന്നു പറഞ്ഞാല്‍ മതിയല്ലോ!
Download this story as PDF
Like this:
Be the first to like this post.
Posted in Uncategorized | 6 Comments
Leave a Reply
da ithu ninte story alle ???/ sathyam parayeda….
Ha ha ha… sathyamaayum alla… Innu vanna oru phone call aanu inspiration…
വരാനുള്ള വയ്യാവേലി വണ്ടി വിളിച്ചു വന്നു….!!!!
Ha Ha nalla Story…….
Pakshae Prashanthintae Loverintae mattu details ne paranjilla. why?
Eppol avan enthiyae?
Eppolum Calicutil undo avan?
Loverinte details parayaanaanenkil praayam ithiri kooduthalaanennu mathram clue tharaam…
ആ പെണ്ണിനേം കൂടി ഇറക്കി വിട്ടിരുന്നേല് അവര്‍ക്ക് ഒരുമിച്ച് താമസിക്കാമായിരുന്നു.അങ്ങനെ ചാനലു കാരണം കല്യാണം കഴിച്ച ആദ്യ ജോടികളാവും അവര്‍